കൽപ്പറ്റ: തെക്കുംതറ എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. പിണങ്ങോട് കൾച്ചറൽ സെന്ററിറിലായിരുന്നു പരിപാടി. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.
വിഭാഗീയതയ്ക്കെതിരേ കേരളത്തെ കാത്തുസൂക്ഷിക്കുന്ന കോട്ടപോലെയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ മന്നത്ത് പദ്മനാഭൻ നായരെ പോലുള്ള സാമൂഹിക നവോഥാന നായകരുടെ സംഭാവനകൾ വലുതാണെന്നും മന്ത്രി പറഞ്ഞു. കരയോഗം അംഗങ്ങളുടെ മക്കളിൽ പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ മന്ത്രി ആദരിച്ചു. കെ. മുരളീധരൻ നായർ, പി.കെ. സുധാകരൻ, സി.എൻ. ഉണ്ണിക്കൃഷ്ണൻ, സി.പി. പുഷ്പലത, ലക്ഷ്മിക്കുട്ടി എന്നിവർ നേതൃത്വം നൽകി.